gov

#യാത്രകളിലെ ക്രമസമാധാനം പൊലീസിനുതന്നെ

# കേസെടുക്കാൻ സി.ആർ.പി.എഫിന് അധികാരമില്ല

തിരുവനന്തപുരം/കൊല്ലം: നിലമേലിൽ എസ്. എഫ്.ഐ ഇന്നലെ നടത്തിയ കരിങ്കൊടി സമരത്തിന് പിന്നാലെ കേന്ദ്ര ഇടപെടലിൽ സ്വന്തം സുരക്ഷയ്ക്ക് ഗവർണർ സി.ആർ.പി.എഫിനെ ലഭ്യമാക്കിയതോടെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തി.

എങ്കിലും ഗവർണറുടെ യാത്രകളിൽ തുടർന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസ് തന്നെയാണ്. സി.ആർ.പി.എഫിന് കേസെടുക്കാനോ അന്വേഷണത്തിനോ അധികാരമില്ല. സമരത്തിൽ നിന്ന് എസ്. എഫ്. ഐ പിൻമാറാതിരിക്കുകയും മുഖ്യമന്ത്രി ഗവർണറെ തള്ളിപ്പറയുകയും ചെയ്തതോടെ ഏറ്റുമുട്ടലിന് പുതിയൊരു മുഖം കൈവന്നു.

ഇസഡ്-പ്ലസ് കാറ്റഗറിയിലാണ്സുരക്ഷ. പരിപാടികളും യാത്രകളും യന്ത്രത്തോക്കേന്തിയ കേന്ദ്രസേനയുടെ കാലവിലായിരിക്കും. രാജ് ഭവൻ ഗേറ്റിൽ പൊലീസ് തുടരും. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ സുരക്ഷ ഏറ്റെടുത്തു. ഗവർണറുടെ ഡിഫൻസ് എ.ഡി.സിയായ നാവികസേനയിലെ ലഫ്‌റ്റനന്റ് കമാൻഡർ അനുജ് ശർമ്മയ്ക്കായിരിക്കും സുരക്ഷാ ഏകോപനം. ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്രസേന വരുമെന്ന് നേരത്തേ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

അസി.കമൻഡാന്റ് റഷീദിന്റെ നേതൃത്വത്തിൽ 56 പൊലീസുകാരെയാണ് നിയോഗിച്ചത്. രാജ്ഭവനുള്ളിലടക്കം ഒരു ഷിഫ്‌റ്റിൽ 120 സി.ആർ.പി.എഫുകാരുണ്ടാവും. 1975മുതൽ 10 വർഷത്തിലേറെ രാജ്ഭവൻ സുരക്ഷ സി.ആർ.പി.എഫിനായിരുന്നു.

തിരുവനന്തപുരത്ത് മൂന്നിടത്ത് എസ്.എഫ്.ഐ ഗവർണറെ നടുറോഡിൽ തടഞ്ഞിരുന്നു. കാർ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കി. അന്നും അദ്ദേഹം നടുറോഡിലിറങ്ങി ക്ഷോഭിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു. പശ്ചിമ ബംഗാളിൽ ഗവർണർ ആനന്ദബാേസിന് സി.ആർ.പി.എഫ് സുരക്ഷയാണ്.

സി.ആർ.പി.എഫ് ക്ളീയറൻസ് വേണം,

യാത്രാ റൂട്ട് ഐ.ബി നിശ്ചയിക്കും

1.ഗവർണറുടെ പരിപാടികൾക്ക് സി.ആർ.പി.എഫിന്റെ സെക്യൂരിറ്റി ക്ലിയറൻസ് വേണ്ടിവരും. അവർ പരിശോധിച്ച് അനുമതി നൽകിയാലേ ഗവർണർക്ക് പോകാനാവൂ. വിവാദവ്യക്തികൾ സംഘാടകരാവുന്നിടത്തും പോകാനാവില്ല.

2. യാത്രയിൽ 41 സി.ആർ.പി.എഫുകാർ ചുറ്റിലുമുണ്ടാവും. ഡ്രൈവർ സി.ആർ.പി.എഫിന്റെതാവും. 2പൈലറ്റ്, രണ്ട് കമാൻഡോ വാഹനങ്ങൾ, ദ്രുതപരിശോധനാ സംഘം, സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡുകൾ, 2എസ്‌കോർട്ട്, സ്പെയർകാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിങ്ങനെയാവും വാഹനവ്യൂഹം.

3. റൂട്ട് സുരക്ഷിതമാണെന്ന് പരിശോധന നടത്തി തീരുമാനിക്കേണ്ടത് സി.ആർ.പി.എഫും ഐ.ബിയും. പരിപാടികളിലും യാത്രകളിലും ജനം 200മീ​റ്റർ അകലെയായിരിക്കും. വാഹനവ്യൂഹം പോവുന്ന റോഡിലേക്കുള്ള ചെറുവഴികളടക്കം അടയ്ക്കും. ഇരുവശത്തും പൊലീസുണ്ടാവും. യോഗസ്ഥലം 2 മണിക്കൂർ മുൻപ് സി.ആർ.പി.എഫ് നിയന്ത്രണത്തിലാക്കും.

50 ലക്ഷം

സുരക്ഷയൊരുക്കാൻ മാസം 50ലക്ഷം ചെലവുണ്ട്. പൂർണമായി കേന്ദ്രംവഹിക്കും. 772 കോടി വി.ഐ.പി സുരക്ഷയ്ക്ക് പ്രതിവർഷം സി.ആർ.പി.എഫിന് നൽകുന്നുണ്ട്.

നിലമേലിലെ റോഡിൽ

രണ്ടു മണിക്കൂർ

കൊട്ടാരക്കര സദാനന്ദപുരത്തെ അവധൂത ആശ്രമത്തിൽ സ്വാമി സദാനന്ദയുടെ സമാധി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു ഗവർണർ

10.40ന് ഗവർണറുടെ വാഹനം കണ്ട് പ്രതിഷേധക്കാർ ബാനർ ഉയർത്തി കരിങ്കൊടി കാട്ടി ഗോ ബാക്ക് വിളിച്ചു. ഗവർണർ സമരക്കാരുടെ മുന്നിലേക്ക്.

 കടയിലെ കസേരയെടുത്ത് റോഡരുകിൽ ഇരിപ്പായി. പൊലീസിനെ ശകാരിക്കുന്നു.

 രണ്ടുമണിക്കൂറോളം കഴിഞ്ഞ് 17 പേരെ പ്രതിയാക്കിയുള്ള എഫ്.ഐ.ആർ പൊലീസ് കാണിച്ചശേഷമാണ് പ്രതിഷേധം മതിയാക്കിയത്. സമയം. 12.40

കേ​ര​ളം​ ​സി.​ആ​ർ.​പി.​എ​ഫ്
നേ​രി​ട്ട് ​ഭ​രി​ക്കു​മോ​:​മു​ഖ്യ​മ​ന്ത്രി​

​സി.​ആ​ർ.​പി.​എ​ഫ് ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന് ​മു​മ്പ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​മൊ​ന്നും​ ​വ​ന്നി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യൻ
​സി.​ആ​ർ.​പി.​എ​ഫ് ​വ​ന്ന​തു​കൊ​ണ്ട് ​എ​ന്താ​ണ് ​പ്ര​ത്യേ​ക​മേ​ന്മ​ ​എ​ന്ന് ​അ​റി​യി​ല്ല.​ ​കേ​ര​ളം​ ​സി.​ആ​ർ.​പി.​എ​ഫ് ​നേ​രി​ട്ട് ​ഭ​രി​ക്കു​മോ.​ ​
​സി.​ആ​ർ.​പി.​എ​ഫി​ന് ​നേ​രി​ട്ടി​റ​ങ്ങി​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​പ​റ്റു​മോ.​ ​ഗ​വ​ർ​ണ​റു​ടെ​ ​സു​ര​ക്ഷ​യ്ക്ക് ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഇ​തു​വ​രെ​ ​ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ടോ.​ ​​നാ​ട്ടി​ൽ​ ​എ​ഴു​ത​പ്പെ​ട്ട​ ​നി​യ​മ​വ്യ​വ​സ്ഥ​ക​ളി​ല്ലേ ഏ​ത് ​അ​ധി​കാ​ര​ ​സ്ഥാ​ന​വും​ ​വ​ലു​ത​ല്ല.​ ​അ​തി​നു​ ​മേ​ലെ​യാ​ണു​ ​നി​യ​മം.​ ​അ​തു​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ക്ക​ണം.​ ​അ​തി​ന് ​വി​വേ​കം,​ ​പ​ക്വ​ത​ ​എ​ന്നി​വ​യു​ണ്ടാ​ക​ണം.​ ​ഇ​തെ​ല്ലാം​ ​സ്‌​കൂ​ളി​ൽ​നി​ന്നു​ ​പ​ഠി​ക്കേ​ണ്ട​ത​ല്ല,​ ​സ്വ​യം​ ​അ​നു​ഭ​വ​ത്തി​ലൂ​ടെ​ ​ആ​ർ​ജി​ക്കേ​ണ്ട​വ​യാ​ണ്.
​ആ​രോ​ഗ്യ​പ​ര​മാ​യ​ ​ഒ​രു​ ​പ്ര​ശ്ന​വു​മി​ല്ലെ​ന്നാ​ണ് ​ഗ​വ​ർ​ണ​ർ​ ​പ​റ​യു​ന്ന​ത്.​ ​ആ​രോ​ഗ്യ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ശാ​രീ​രി​ക​ ​ആ​രോ​ഗ്യം​ ​മാ​ത്ര​മ​ല്ല​ല്ലോ,​ ​അ​തെ​ല്ലാം​ ​പ​രി​ശോ​ധി​ക്കു​ന്ന​ത് ​ന​ല്ല​താ​യി​രി​ക്കും. ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​ ​നേ​രെ​ ​പൊ​ലീ​സ് ​എ​ന്തു​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്നു​ ​എ​ന്നു​ ​നോ​ക്കാ​ൻ​ ​അ​വി​ടെ​യി​റ​ങ്ങു​ന്ന​ ​അ​ധി​കാ​രി​യെ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ക​ണ്ടി​ട്ടു​ണ്ടോ
​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​ഞാ​ൻ​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​സ്വീ​ക​രി​ക്ക​ണം​ ​എ​ന്നു​പ​റ​ഞ്ഞ് ​ഏ​തെ​ങ്കി​ലും​ ​ഒ​രാ​ൾ​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ഇ​റ​ങ്ങി​നി​ന്ന് ​എ​ഫ്‌.​ഐ.​ആ​റി​നു​ ​വേ​ണ്ടി​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​സ്ഥി​തി​ ​ന​മ്മ​ൾ​ ​ക​ണ്ടി​ട്ടു​ണ്ടോ
(​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്)

` പൊലീസ് സാന്നിദ്ധ്യത്തിലാണ് പ്രതിഷേധക്കാർ വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രി പോകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ. പൊലീസിന്റെ ഒത്താശയിലാണ് ഗുണ്ടകൾ അഴിഞ്ഞാടുന്നത്'

- നിലമേലിൽ ഗവർണറുടെ പ്രതികരണം