ബാലരാമപുരം: പെരിങ്ങമ്മല ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നാൽപ്പത്തിരണ്ടാമത് മഹോത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രചരിത്രത്തിലാദ്യമായി ലക്ഷദീപം തെളിയിക്കൽ ഫ്രെബുവരി ഒന്നിന് നടക്കും.സിനിമാ താരം സീമ ലക്ഷദീപം ഉദ്ഘാടനം ചെയ്യും.ഇന്ന് രാവിലെ കൂട്ടുമഹാഗണപതിഹോമം,​ തുടർന്ന്കലശാഭിഷേകം ശ്രീഭൂതബലി,​ 10 നും 10.30 നും മദ്ധ്യേ ക്ഷേത്ര തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 12.30 ന് സമൂഹസദ്യ,​ വൈകിട്ട് 6.30 ന് ദീപാരാധന, പുഷ്പാഭിഷേകം,​ 29 ന് രാവിലെ 4.30 മുതൽ ഉത്സവപതിവ് പൂജകൾ,​വൈകുന്നേരം 6.30 ന് ദീപാരാധന യോഗീശ്വരപൂജ,​ രാത്രി 8 ന് അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാപ്രസംഗം,​ 30 ന് രാവിലെ 4.30 മുതൽ ഉത്സവ പതിവ് പൂജകൾ ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് ദീപാരാധന,​​ രാത്രി 8 ന് നാടകം കുചേലൻ,​ 31 ന് പതിവ് പൂജകൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന,​ ലക്ഷദീപസമർപ്പണദിനമായ​ ഫെബ്രുവരി ഒന്നിന് രാവിലെ 7 ന് പ്രഭാതഭക്ഷണം,​ തുടർന്ന് കലശപൂജ,​ കലശാഭിഷേകം,​ ഉച്ചക്ക് 12 ന് ലക്ഷദീപസദ്യ,​ 2 ന് വിളക്കിന് എണ്ണ പകരലും തിരി ഇടലും,​ 4 ന് പഞ്ചവാദ്യമേളം,​ 5 ന് ലക്ഷദീപസമർപ്പണം,​ 6.30 ന് ദീപാരാധന, 7 ന് ലഘുഭക്ഷണം,​​ 2 ന് പതിവ് പൂജകൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന,​രാത്രി 8.30 ന് വിശ്വകലാകേന്ദ്രം ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,​ 3 ന് പതിവ് പൂജകൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന,​ രാത്രി 7 ന് ഉറിയടി, തുടർന്ന് പള്ളിവേട്ട എഴുന്നെള്ളത്ത് എ.പി റോഡ് വഴി ചാലച്ചൽ കടന്ന് തിരികെ തട്ടനിവേദ്യങ്ങൾ സ്വീകരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും​ 4 ന് രാവിലെ 4.30 ന് ആരംഭിക്കുന്ന പതിവ് പൂജകൾക്ക് പുറമേ മണ്ഡപത്തിൽ വിശേഷാൽ പൂജ,​ അകത്തേക്ക് എഴുന്നെള്ളിക്കൽ,​ 11 ന് ആറാട്ട് സദ്യ,​ വൈകുന്നേരം 5 ന് തിരു:ആറാട്ട്.​ ആറാട്ട് കഴിഞ്ഞ് വിഷ്ണുഭഗവാനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിറപറകളും തട്ടനിവേദ്യങ്ങളും സ്വീകരിച്ച് താലപ്പൊലി,​ മുത്തുക്കുടകൾ,​ ചെണ്ടമേളം,​ നെയ്യാണ്ടിമേളം,​ ശിങ്കാരിമേളം,​ പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങളും,​ കംമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ ഫ്ലോട്ട്,​ തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര ശിശുമന്ദിരം റോഡിലൂടെ എൽ.പി.എസ് കവാടം വഴി പെരിങ്ങമല ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിലേക്ക് പൂത്തിരിമേളത്തോടെ സ്വീകരിക്കും. മംഗളപൂജ,​ കൊടിയിറക്ക്,​ പൂത്തിരിമേളം,​ കൊടിക്കീഴിൽ കാണിക്ക,​ വലിയ ഗുരുസിയോടെ ഉത്സവത്തിന് സമാപനമാകും. ആറോട്ടോടെ ഫ്രെബ്രുവരി 4 ന് സമാപിക്കും.