
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പതാക ഉയർത്തി. സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥിനികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ശിവഗിരി ശ്രീ നാരായണ സെൻട്രൽ സ്കൂളിലെ എൻ.സി.സി വിദ്യാർത്ഥികൾ നടത്തിയ പരേഡിന് ഓഫീസർ മിഥുൻ നേതൃത്വം നൽകി. തുടർന്ന് പ്രഭാത് കുമാറിന്റെ നേതൃത്വത്തിൽ സെക്യൂരിറ്റി സ്റ്റാഫും പരേഡ് നടത്തി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർ.എം.ഒ ഡോ. ജോഷി, ഡോ. അഭിലാഷ് രാമൻ, ഡോ. ജഫ്സീർ, ഡോ. ഫെമിന, സന്തോഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി, നഴ്സിംഗ് സൂപ്രണ്ട് കെ. ബീന, ജ്യോതി ജോസഫ്, ഹോസ്പിറ്റൽ ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.