photo

നെടുമങ്ങാട്: താലൂക്ക് പരിധിയിൽ പുതിയതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകൾ മന്ത്രി ജി.ആർ. അനിൽ വിതരണം ചെയ്തു.നവകേരള സദസ് മുഖേന 2,038 അപേക്ഷകളാണ് താലൂക്കിൽ ലഭിച്ചത്. പരിശോധനയിൽ 1,969 അപേക്ഷകർ മുൻഗണന കാർഡിന് അർഹരാണെന്ന് കണ്ടെത്തി. ഇതിൽ 1,730 ഓൺലൈൻ അപേക്ഷകളും, 239 നവകേരള സദസിലെ അപേക്ഷകളും ഉൾപ്പെടുന്നു.ആദ്യ ഘട്ടമായി 763 മുൻഗണന കാർഡുകളുടെ വിതരണമാണ് നടന്നത്. ബാക്കിയുള്ളവ അക്ഷയ കേന്ദ്രം വഴി വിതരണം ചെയ്യും.നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു.കെ.വി, എസ്.രവീന്ദ്രൻ, സിന്ധുകൃഷ്ണകുമാർ, പാട്ടത്തിൽ ഷെരീഫ്, ടി.അർജുനൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കരുപ്പൂര് ഷാനവാസ്, വിജയകുമാർ, വി.ബി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.