നെടുമങ്ങാട് ; ആനാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പാണയം നിസാർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശൈലജ പദ്ധതിരേഖ പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിളസജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രേംരാജ്,സെക്രട്ടറി സുനി, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.കരട് പദ്ധതി ഗ്രൂപ്പ് ചർച്ച നടത്തി അവതരിപ്പിച്ചു.