നെടുമങ്ങാട് : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം ഇന്ന് രാവിലെ 9.30 ന് തേക്കട റോയൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ബി.സുഭാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എസ്.ബിനു അറിയിച്ചു.വെമ്പായം അനീഷിന്റെ അദ്ധ്യക്ഷതയിൽ ട്രഷറർ സി.കെ.ചന്ദ്രപ്പൻ മുഖ്യപ്രഭാഷണം നടത്തും.വനിത പ്രതിനിധി സമ്മേളനം വനിതാവേദി സംസ്ഥാന പ്രസിഡന്റ്‌ ലതിക രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.