തിരുവനന്തപുരം: പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത സുഗതകുമാരി പുതുതലമുറയ്‌ക്ക് മാർഗദീപമായിരിക്കുമെന്ന് ഗാന്ധി സ്‌മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ 23ാം ജന്മവാർഷികവും റിപ്പബ്ലിക്ദിന കുടുംബസംഗമവും സുഗതകുമാരി ടീച്ചറിന്റെ നവതി ആഘോഷ ദീപാർച്ചനയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപുരസ്‌കാര ജേതാവും ദേശീയബാലതരംഗം പ്രസിഡന്റുമായ ആദിത്യസുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബസംഗമത്തിൽ സുഗതകുമാരി ടീച്ചറിന്റെ ഛായാചിത്രത്തിനു മുന്നിൽ വിദ്യാർത്ഥികൾ 90 ദീപങ്ങൾ തെളിച്ചു. ദേശീയ ബാലതരംഗം മുൻ പ്രസിഡന്റും സിനിമാതാരവുമായ പ്രിയങ്കാനായർ ബാലതരംഗത്തിന്റെ 23-ാമത് ജന്മദിന കേക്ക് മുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ദേശീയഐക്യ,യുദ്ധവിരുദ്ധ പ്രതിജ്ഞ ഡോ.എം.ആർ.തമ്പാൻ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ്,കല്യാൺ സ്‌കൂൾ സി.ഇ.ഒ പ്രിയാബാലൻ,പിന്നണി ഗായകൻ പട്ടം സനിത്ത്,വി.കെ.മോഹനൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,ആർട്ടിസ്റ്റ് സാനന്ദരാജ്,പി.എൻ.സുഗതൻ ദേശീയ ബാലതരംഗം സംസ്ഥാന കോ-ഓർഡിനേറ്റർമാരായ ജഗത്മയൻ ചന്ദ്രപുരി,അമൽജിത്ത് ജെ.യു,രൂപേഷ് എ.വി,പ്രഭാകരൻ നമ്പിടിവീട്ടിൽ,ദേശീയ ബാലതരംഗം ഭാരവാഹികളായ പത്മശ്രീജഗത്,അനാമിക സുമി പ്രസാദ്.മാസ്റ്റർ അൻസഫ് സുലൈമാൻ,അബീഷ ജവഹർ,അബിന ജവഹർ,ജില്ലാ ചെയർമാൻ എം.ജഗേന്ദ്രൻ,ജില്ലാ കോ-ഒാർഡിനേറ്റർമാർ ടി.പി.പ്രസാദ്,കാട്ടാക്കട രാമു,ജയശ്രീ വിനോദിനി, സുലൈമാൻ,ആറ്റുകാൽ ശ്രീകണ്ഠൻ,ജില്ലാ ഭാരവാഹികളായ മീനാരജ്ഞിത്ത്,ധ്വനി അഷ്മി,ജാവേദ് സുലൈമാൻ,സംഘാടക സമിതി ഭാരവാഹികളായ ചാല സുധാകരൻ,ഭുവനചന്ദ്രൻ നായർ,കടകംപള്ളി ഹരിദാസ്,അഭിലാഷ്.ആർ,നായർ,ശ്രീകുമാരി,ജയചന്ദ്രൻ, ജാസ്മിൻ തുടങ്ങിയവർ നേതൃത്വം നൽകി.