തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തിയ സത്കാര ചടങ്ങിൽ (അറ്റ് ഹോം) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ഔദ്യോഗിക ചടങ്ങായിട്ടും ചീഫ്സെക്രട്ടറിയും ഡി.ജി.പിയും പോയില്ല. അതേസമയം, കെ.ആർ.ജ്യോതിലാൽ അടക്കം ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 1200 പേർക്കാണ് ഗവർണർ സത്കാരം നൽകിയത്. സ്വാതന്ത്ര്യ സമര സേനാനികൾ, ഭിന്നശേഷിയുള്ള കുട്ടികൾ അടക്കമുള്ളവരെ ക്ഷണിച്ചിരുന്നു.
പുതിയ മന്ത്രിമാരായ കെ.ബി.ഗണേശ്‌കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ചായ സത്‌ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.