1

പൂവാർ: ഫാഷൻ റാമ്പിൽ വിജയകിരീടം ചൂടി തീരത്തിന്റെ പൊൻതിളക്കമായി പുല്ലുവിള സ്വദേശി ത്രേസ്യാ ലൂയിസ്. പുല്ലുവിള പനമൂട് കിണറ്റടിവിളാകം വീട്ടിൽ ലൂയിസ് കുലാസ് സ്റ്റെല്ലാ ഫെർണാണ്ടസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ത്രേസ്യ ലൂയിസ്. ജനുവരി 20ന് ചെന്നൈ ഹിൽട്ടൺ ഗിണ്ടി ഹോട്ടലിൽ നടന്ന ഗോൾഡൻ ഫേസ് ഒഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി കിരീടം ചൂടുകയായിരുന്നു.

കടുത്ത പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുകയായിരുന്നു ഈ മിടുക്കി. അച്ഛൻ വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് സൊസൈറ്റിയിലെ ജീവനക്കാരനും അമ്മ കരുംകുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗവുമാണ്. ബയോടെക്നോളജിയിൽ ബി.ടെക് ബിരുദധാരിയായ ത്രേസ്യ ലൂയിസ് ഇപ്പോൾ ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്.ഡോ.ലിയാ ലൂയിസ്,ഹെലൻസി ലൂയിസ് എന്നിവർ സഹോദരിമാരാണ്.