
പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പരശുവയ്‌ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ലബോറട്ടറിയുടെ ഉദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.മിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.ശ്രീധരൻ, വീണ,അനിതാ റാണി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി.ഓമന,ജയകുമാർ,ബി.അനിത,എം.സുനിൽ, മെഡിക്കൽ ആഫീസർ ഡോ.സോണി കൃഷ്‌ണ,കെ.മധു,പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്‌ണകുമാർ, എച്ച്.എസ്.തിലകരാജ് തുടങ്ങിയവർ സംസാരിച്ചു.