kerala-rajbhavan

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ ഏറ്റെടുത്ത സി.ആർ.പി.എഫിന് രാജ്ഭവനിൽ ക്യാമ്പ് ഓഫീസ് അനുവദിച്ചു. പി.ഡബ്യു.ഡി കോംപ്ലക്സിലെ പുതിയ കെട്ടിടമാണ് അനുവദിച്ചത്. ആയുധങ്ങൾ സൂക്ഷിക്കാനും സുരക്ഷാ ഏകോപനം വഹിക്കാനുമടക്കം അവിടെ സൗകര്യമുണ്ട്. 12 സേനാംഗങ്ങൾ രാജ്ഭവനിൽ തങ്ങുന്നുണ്ട്. അവർക്കായി ക്വാർട്ടേഴ്സ് അനുവദിച്ചു. ഭക്ഷണം പാചകം ചെയ്യാനടക്കം കൂടുതൽ സൗകര്യങ്ങൾ നൽകാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.