
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവ, പ്രോജക്ട് ആൻഡ് പ്രോജക്ട് വൈവവോസി പരീക്ഷ ഫെബ്രുവരി 5 മുതൽ 7 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും.
കണ്ണൂർ സർവകലാശാല പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ എം.എ/ എം.എസ്സി/ എൽ എൽ.എം/ എം.സി.എ/ എം.ബി.എ/ എം.പി.എഡ് (2015 സിലബസ് 2019 അഡ്മിഷൻ സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ, രണ്ടാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ, എം.സി.എ അഞ്ചാം സെമസ്റ്റർ (2015 സിലബസ് 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യുക്കേഷൻ സെന്ററുകളിലെയും 31ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ (സപ്ലിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
പുനർമൂല്യ നിർണയ ഫലം
നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയഫലം വെബ്സൈറ്റിൽ.
കുടുംബശ്രീ അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പോജക്ടിൽ
തിരുവനന്തപുരം: കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നടപ്പാക്കി വരുന്ന
എൻ.ആർ.എൽ.എം-അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പോജക്ടിലെ കോ-ഓർഡിനേറ്റർ(ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ്
ആൻഡ് കപ്പാസിറ്റി ബിൽഡിംഗ്), കോ-ഓർഡിനേറ്റർ(ഫാം ലൈവ്ലിഹുഡ്), ഫിനാൻസ് മാനേജർ
തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഫെബ്രുവരി 5നകം
സമർപ്പിക്കണം. വിവരങ്ങൾക്ക്
www.kudumbashree.org/careers.