
തിരുവനന്തപുരം : സി.പി.എം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് ചേരും. വിളപ്പിൽശാലയിലെ ഇ.എം.എസ് അക്കാഡമിയിലാണു യോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യോഗങ്ങളിലെ പ്രധാന അജൻഡ. കേരളത്തിൽ പരമാവധി സീറ്റുകൾ നേടുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങളാകും ചർച്ച ചെയ്യുക.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇന്നലെ തിരുവനന്തപുരത്തെത്തി. പ്രതിപക്ഷം രൂപപ്പെടുത്തിയ ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് വിശദമായ ചർച്ച നടക്കും. മുന്നണിയിൽ ചേരാതെ നിൽക്കുകയെന്ന നിലപാടാണ് സി.പി.എം ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.