d

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ പാരമൗണ്ട് സ്റ്റുഡിയോയുടെ അമരക്കാരൻ പാരമൗണ്ട് വേലായുധൻ (94) നിര്യാതനായി. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം കുന്നുംപുറം ലെയ്‌നിലെ മണിമൗണ്ട് വീട്ടിൽ ഇന്നലെയായിരുന്നു അന്ത്യം. 1960ലാണ് വേലായുധൻ പൗരമൗണ്ട് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തത്. തുടർന്ന് ഫോട്ടോഗ്രാഫി രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചു. 1984ൽ സ്റ്റുഡിയോയുടെ ചുമതല രണ്ടാമത്തെ മകനായ സുരേഷിനെ ഏൽപ്പിച്ചശേഷം പൊതുരംഗത്തേക്ക് കടന്നു. ശ്രീനാരായണ ട്രസ്റ്റ്, ശ്രീനാരായണ ക്ലബ് എന്നിവയുടെ പ്രവർത്തകനും ഭാരവാഹിയുമായി. ചേങ്കോട്ടുകോണത്ത് ശ്രീനാരായണ പബ്ലിക് സ്‌കൂൾ ആരംഭിക്കാൻ മുൻനിരയിൽ പ്രവർത്തിച്ചു. 1995ൽ ഉദ്ഘാടനം ചെയ്ത സ്‌കൂളിന്റെ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. പിന്നീട് പൗരമൗണ്ട് എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിൽ മംഗലപുരത്തിനു സമീപം ഇടവിളാകത്ത് വിദ്യാമൗണ്ട് സ്‌കൂൾ സ്ഥാപിച്ചു.

ഭാര്യ: കെ.എൻ. വിമലാദേവി, മറ്റു മക്കൾ: ഡോ. വി. ശ്യാം (യു.കെ), ആശ വിത്സൺ. മരുമക്കൾ: ടീന, സതി സുരേഷ്, വിത്സൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തിൽ.