
കോവളം: ആഴാകുളത്ത് പൂക്കടയിൽ ടിപ്പർ ലോറി ഇടിച്ച് കയറി കട തകർന്നു. ആഴാകുളം ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലുള്ള കുന്നത്ത് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പ് ഷീറ്റുകൾ കൊണ്ട് തീർത്ത കൃഷ്ണ ഫ്ലവർ മർച്ചന്റാണ് തകർന്നത്. ഇന്നലെ പുലർച്ചെ രാവിലെ 3ഓടെയായിരുന്നു അപകടം.നഗരത്തിൽ നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് മണൽ കയറ്റി വന്ന ലോറി ഒരു ഇരുചക്രവാഹനത്തെ രക്ഷിക്കുന്നതിനിടയിൽ ഇടത്തോട്ട് തിരിയുകയും നിയന്ത്രണം വിട്ട് പൂക്കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. അപകടം പുലർച്ചെയായതിനാൽ വൻ ദുരന്തം ഒഴിവായി. 50000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.