
കുളത്തൂർ: കഴക്കൂട്ടം ശാന്തിനഗർ മൂപ്പക്കുടി വീട്ടിൽ രഘുവരൻ ആശാരി (80) ആറ്റിൻ കുഴിക്ക് സമീപം ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. ശനിയാഴ്ച വൈകിട്ട് മുതൽ രഘുവരൻ ആശാരിയെ കാണാതായിരുന്നു. ഇയാൾക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ: വസന്ത .മക്കൾ: ബീന, ബിജു, ബിന്ദു. മരുമക്കൾ: ശ്രീകുമാർ, സരിത.