പാലോട്: പച്ചക്കാട് പേയ്ക്കാമൂല നെയ്യപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച വൈകിട്ട് 5ന് പച്ച ക്ഷേത്രപരിസരത്തുവച്ച് പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് പുലിയൂർ ജി.പ്രകാശ് അദ്ധ്യക്ഷനാകും.
ഡി.കെ.മുരളി എം.എൽ.എ മുഖ്യാതിഥിയാകും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ വി.കെ.മധു ആദരിക്കും. മുതിർന്ന വ്യകതികളെ ജി.കോമളവും വനിതാ ക്ഷീരകർഷകരെ ശൈലജാ രാജീവനും ആദരിക്കും. പാലോട് സി.ഐ പി.ഷാജിമോന് സ്നേഹാദരവ് നൽകും. കോമഡി താരം ബിനുവിന് കാനാവിൽ ഷിബു ഉപഹാരം നൽകും. രാധാ ജയപ്രകാശ്,ഷിഹാബുദീൻ,എസ്.എസ്.സജീഷ്,കാരേറ്റ് വിജയൻ,എ.എസ്.ബിനു എന്നിവർ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന മെഡിക്കൽ ക്യാമ്പ് ഡോ.മനോജ് ഉദ്ഘാടനം ചെയ്യും. 10.30ന് ഓഫീസ് ഉദ്ഘാടനം ഫ്രാറ്റ് മേഖലാ സെക്രട്ടറി ഷിഹാബുദ്ദീൻ നിർവഹിക്കും. എ.എൻ.സുജിലാൽ സ്വാഗതവും എസ്.എസ്.മോഹനൻ നന്ദിയും പറയും.