പാലോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നന്ദിയോട് യൂണിറ്റ് വാർഷിക പൊതുയോഗം സിംഫണി ഗ്രന്ഥശാല ഹാളിൽ ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ജെ.ചന്ദ്രചൂഡൻ അദ്ധ്യക്ഷനായി. എസ്.സരസ്വതി ഭായ്, വി.ആർ.രാമഭദ്രൻ, ആർ.മൂഹശ്വരൻ നായർ, തുളസീധരൻ നായർ, എൻ.ദിവാകരൻ, രഘുനാഥൻ നായർ,രാജേന്ദ്രൻ, മുകുന്ദൻ നായർ ,യശോധരൻ, കെ.രത്നാകരൻ എന്നിവ സംസാരിച്ചു. ഭാരവാഹികൾ: ടി.ജെ.ചന്ദ്രചൂഢൻ (പ്രസിഡന്റ്), എൻ.ദിവാകരൻ (സെക്രട്ടറി) എസ്.സരസ്വതി ഭായി (ട്രഷറർ) .