
മുടപുരം: ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കിഴുവിലം ഡീസന്റ്മുക്ക് കുന്നുവാരം സ്വദേശി വിജിത്തിന് കോൺഗ്രസ് വാർഡ് കമ്മിറ്റി ചികിത്സ സഹായം നൽകി.
അപകടത്തിൽ രണ്ട് കാലിനും ഗുരുതരമായ പരിക്കേറ്റിരുന്നു.
നിലവിലെ ചികിത്സയ്ക്കായി വാർഡ് കമ്മിറ്റി സ്വരൂപിച്ച തുക മുൻ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ.വിശ്വനാഥൻ നായർ കുടുംബത്തിന് കൈമാറി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ്,കിഴുവിലും മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ,വാർഡ് മെമ്പർ സലീന റഫീഖ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ എ.ആർ.താഹ,സുദേവൻ, ഷമീർ കിഴുവിലം,കിഴുവിലം വെൽഫയർ ബോർഡ് മെമ്പർ നന്ദകുമാർ,കോൺഗ്രസ് നേതാക്കളായ സലിം, അസീസ്,രാജു,റഫീഖ്,സുബൈർ,ഹംസ,ശാന്തി കൃഷ്ണ,ശാലിനി,യൂത്ത് കോൺഗ്രസ് നേതാക്കളായ ജാഷിദ്, ഷാഫി എം.എം.നഗർ,റഫീഖ്,അജ്മൽ, സൽമാൻ,ഫഹദ്,അച്ചു,ബിലാൽ തുടങ്ങിയവർ പങ്കെടുത്തു. സഹായിക്കാൻ സന്മനസുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക ഫോൺ: 9072396286.