
ബാലരാമപുരം: പെരിങ്ങമ്മല ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ 42ാമത് മഹോത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്ര തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു.
ഇന്ന് രാവിലെ 4.30 മുതൽ ഉത്സവപതിവ് പൂജകൾ,വൈകിട്ട് 6.30 ന് ദീപാരാധന യോഗീശ്വരപൂജ, രാത്രി 8ന് കഥാപ്രസംഗം, 30ന് രാവിലെ 4.30 മുതൽ ഉത്സവ പതിവ് പൂജകൾ ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് നാടകം. ക്ഷേത്രചരിത്രത്തിലാദ്യമായി ലക്ഷദീപം തെളിക്കൽ ഫ്രെബുവരി ഒന്നിന് നടക്കും.സിനിമാ താരം സീമ ലക്ഷദീപം ഉദ്ഘാടനം ചെയ്യും.