ബാലരാമപുരം: ഹാൻടെക്‌സിനെയും കൈത്തറി സംഘങ്ങളെയും അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ്- കൈത്തറി സൊസൈറ്റിസ് അസോസിയേഷൻ സംഘടനകൾ . സംഘങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനെതിരെ ഫെബ്രുവരി 6ന് ഹാൻടെക്‌സ് പടിക്കൽ സൂചന സത്യഗ്രഹം നടത്തും. കൈത്തറി സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറിയും സംഘടനയുടെ സ്റ്റേറ്റ് പ്രസിഡന്റുമായ അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എ.ഖരീം അദ്ധ്യക്ഷത വഹിച്ചു. ഹാൻടെക്‌‌സ് മുൻ പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ വണ്ടന്നൂർ സദാശിവൻ,കുഴിവിള ശശി,വട്ടവിള വിജയകുമാർ,പട്ട്യക്കാല രഘു,മംഗലത്തുക്കോണം തുളസീധരൻ,എൻ.എസ്. ജയചന്ദ്രൻ,നരുവാമൂട് രാമചന്ദ്രൻ,വെള്ളാപ്പള്ളി പുഷ്കരൻ,ജിബിൻ,കുഴിവിള സുരേന്ദ്രൻ,സജി തുടങ്ങിയവർ സംസാരിച്ചു.