hi

വെഞ്ഞാറമൂട്: ആലന്തറ ഗവ.യു.പി.എസിൽ റിപ്പബ്ലിക് ദിനാഘോഷവും കുട്ടികൾക്ക് കുട നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. ഗാന്ധിദർശന്റെയും സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്തൊഴിൽ പരിശീലന ഭാഗമായാണ് ശ്രീരാജിന്റെ നേതൃത്വത്തിൽ പരിപാടി നടത്തിയത്. പഠനത്തോടൊപ്പം കൈത്തൊഴിൽ പരിശീലനവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് ധാരാളം പരിശീലനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. പ്രഥമ അദ്ധ്യാപിക പുഷ്പകുമാരി ആർ.എസ്, എസ്.എം.സി ചെയർമാൻ ഷിബു പി.എസ്, പി.ടി.എ പ്രസിഡന്റ്‌ അപ്പു വൈ,സീനിയർ അസിസ്റ്റന്റ് വിജയശ്രീ കെ.പി, സ്കൂൾ ലീഡർ ആദ്യാ രാമൻ തുടങ്ങിയവർ പങ്കെടുത്തു.