കടയ്ക്കാവൂർ: അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, ക്ഷേമപെൻഷൻ കുടിശിക പൂർണമായും വിതരണം ചെയ്യുക, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയവ ഉന്നയിച്ച് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജൂഡ് ജോർജ് അദ്യക്ഷത വഹിച്ചു. എെ.എൻ.ടി.യു.സി.എെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. വെെകിട്ട് സമാപന സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി വക്താവ് അനിൽ ബോസ് മുഖ്യാതിഥിയായിരുന്നു. പ്രവർത്തകർക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ഉപവാസ സമരത്തിന് യേശുദാസ് സ്റ്റീഫൻ,ഷെറിൻ ജോൺ, അജയകുമാർ,അൻവർഷ,ഷാജി,നൗഷാദ്,സേവിയർ,രവീന്ദ്രൻ,ഹെലൻ ഡെൻസൺ,പഞ്ചായത്തംഗങ്ങളായ ശീമാലെനിൻ,ദിവ്യഗണേഷ് എന്നിവർ നേതൃത്വം നൽകി.