abhi

തിരുവനന്തപുരം : ബൈക്ക് വിഴിഞ്ഞം ചപ്പാത്തിന് സമീപം ട്രാൻസ്ഫോർമറിന്റെ ഇരുമ്പ് വേലിയിൽ ഇടിച്ചുമറിഞ്ഞ് തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവല്ലം ഉണ്ടാത്തറ അമ്പാടിയിൽ സതീഷ് കുമാർ,താരദേവി ദമ്പതികളുടെ മകൻ അഭിഷേക് സതീഷാ ((20) ണ് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് 25ന് രാവിലെ 11ന് ട്രാൻസ്ഫോർമറിന്റെ ഇരുമ്പ് വേലിയിൽ ഇടിച്ച് മറിയുകയിരുന്നു. അഭിജിത്തിനെ വിഴിഞ്ഞം ഫയർഫോഴ്സും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സഹോദരി അ‌ർച്ചന സതീഷ്.