തിരുവനന്തപുരം: പ്രശസ്തമായ പാരമൗണ്ട് സ്റ്റുഡിയോയുടെ അമരക്കാരൻ പാരമൗണ്ട് വേലായുധൻ ഇനി ഒാർമ്മ. ഇന്നലെ ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു. മൂത്തമകൻ ‌ഡോ. വി. ശ്യാം അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.

സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. മുൻ മന്ത്രിമാരായ നീലലോഹിതദാസ് നാടാർ, ഷിബു ബേബി ജോൺ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ എം.പി എ. സമ്പത്ത്, കോൺഗ്രസ് നേതാവ് എസ്.എസ്. ലാൽ, എ.ഡി.ജി.പി പദ്മകുമാർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ശ്രീനാരായണ ക്ലബ്, ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡം ക്ലബ് തുടങ്ങിയവയുടെ ഭാരവാഹികളും അന്ത്യാഞ്ജലിയർപ്പിച്ചു.ശനിയാഴ്ചയാണ് ആയുർവേദ കോളേജിന് സമീപം കുന്നുംപുറം ലെയ്നിലെ മണിമൗണ്ട് വീട്ടിൽ വേലായുധൻ നിര്യാതനായത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.