തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം മുൻ പ്രസിഡന്റും കല്ലംപള്ളി ശാഖാ പ്രസിഡന്റുമായ ഡി.സുരേന്ദ്രന്റെ നിര്യാണത്തിൽ ചേന്തിയിൽ അനുശോചനയോഗം ചേർന്നു.

എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ ‌സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. നിലയം പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റും നിലയം രക്ഷാധികാരിയുമായ ചേന്തി അനിൽ മുഖ്യപ്രഭാഷണവും എൻ.എസ്.എസ് പ്രതിനിധി സഭാഗംവും ആത്മീയ ആചാര്യനുമായ തലനാട് ചന്ദ്രശേഖരൻ നായർ അനുഗ്രഹ പ്രഭാഷണവും നടത്തി.

ശാഖാ സെക്രട്ടറി കെ.സദാനന്ദർ, നിലയം സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ, എസ്.സനൽ കുമാർ, എൻ.ജയകുമാർ, ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.