നാഗർകോവിൽ: തൃപ്പരപ്പിൽ നിറുത്തിയിട്ടിരുന്ന കാറിൽ കവർച്ച. വെള്ളായണി, വണ്ടിത്തടം സ്വദേശി ഹരീഷിന്റെ (42) കാറിലാണ് കവർച്ച നടന്നത്. അരുവിയിൽ കുളിച്ചിട്ട് തിരികെ വന്നപ്പോൾ കാറിന്റെ ഡോർ തുറന്ന് കിടന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്ന വിവരം അറിയുന്നത്. കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോൺ, ക്യാമറ, സ്മാർട്ട്‌ വാച്ച് 4,500 രൂപ എന്നിവ കവർന്നിരുന്നു. കുളശേഖരം പൊലീസ് കേസെടുത്തു.