കാട്ടാക്കട: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ കിള്ളി മെഡിസിറ്റി യൂണിറ്റ് രൂപീകരിച്ചു. സെയ്ദ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാട്ടാക്കട മണ്ഡലം സെക്രട്ടറി അഭിലാഷ് ആൽബർട്ട് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി എം.എസ്.പ്രഭാത്,ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷ്,മാങ്കുളം രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കൺവീനറായി സെയ്ദ് മുഹമ്മദ്,ജോയിന്റ് കൺവീനറായി മനോജ് എന്നിവരെ തിരഞ്ഞെടുത്തു.