വർക്കല: കിസാൻ സഭ വർക്കല മണ്ഡലം കൺവെൻഷൻ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജീവ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഷിജു അരവിന്ദ് സ്വാഗതം പറഞ്ഞു. നാസർ മുത്താന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ, അസി.സെക്രട്ടറി മടവൂർ സലിം, സി.പി.ഐ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.രഞ്ജിത്ത്,​ഷിജി ഷാജഹാൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിജു അരവിന്ദ് (മണ്ഡലം പ്രസിഡന്റ്), രാജീവ് പള്ളിക്കൽ (സെക്രട്ടറി), നാസർ മുത്താന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.