arif-mohammad-khan

തിരുവനന്തപുരം: റോഡരികിലിരുന്ന് പ്രതിഷേധിച്ച് സംസ്ഥാനസർക്കാരിനെ വിയർപ്പിച്ച ശേഷം ഡൽഹിക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത് തിരികെ എത്തുക ഫെബ്രുവരി 17ന്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും ഗവർണറുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്.

ഈ മാസം 31ന് കോസ്റ്റ് ഗാർഡിന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തുന്ന ഗവർണർ ഫെബ്രുവരി രണ്ടിന് ഡൽഹിക്ക് മടങ്ങും. മാദ്ധ്യമപ്രവർത്തകർക്കൊപ്പം കൊച്ചിയിൽ അദ്ദേഹം കപ്പൽ യാത്രയിലും പങ്കെടുക്കുന്നുണ്ട്.