
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിൽ പങ്കാളികളായി കുടുംബശ്രീ, അയൽക്കൂട്ടഅംഗങ്ങളും പി.എം.എ.വൈ (നഗരം)ലൈഫ്, പി.എം സ്വാനിധി പദ്ധതി ഗുണഭോക്താക്കളും. മികച്ച പ്രവർത്തനം കാഴ്ചവച്ച അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ് കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ക്ഷണം ലഭിച്ചത്.
കുടുംബശ്രീ അംഗങ്ങളായ ചിന്നു(രാമമംഗലം, എറണാകുളം), താരാ കുശൻ(കൂട്ടിക്കൽ,കോട്ടയം), ഗ്രീഷ്മ പി.ജി(വെളിയാമറ്റം, ഇടുക്കി), വിധു എ(മേലാർക്കൊട്, പാലക്കാട്), സുലോചന ബി (കോട്ടുകാൽ, തിരുവനന്തപുരം), സത്യഭാമ എം.എ (തിരുനെല്ലി,വയനാട്), കുറുമ്പി കണ്ണൻ (പുതൂർ, പാലക്കാട്), മിനി ശശീന്ദ്രൻ(വേളൂക്കര, തൃശൂർ),ഷേരാ ഷെറിൻ ആൽവരസ്(മഞ്ചേശ്വരം, കാസർകോട്), മിനി.ആർ(ചെട്ടിക്കുളങ്ങര, ആലപ്പുഴ), പി.എം.എ.വൈ (നഗരം)ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ലക്ഷ്മി.ജി (തിരുവനന്തപുരം),പി.മാല(ചെങ്ങന്നൂർ), ബബിത(ഇരിങ്ങാലക്കുട), തങ്കം (മുക്കം, കോഴിക്കോട്), പി.എം സ്വാനിധി ഗുണഭോക്താക്കളായ രാജേന്ദ്രൻ കെ(ആറ്റിങ്ങൽ, തിരുവനന്തപുരം), അഗസ്റ്റിൻ കെ.സി (അങ്കമാലി, തൃശൂർ) എന്നിവർ മന്ത്രി ഗിരിരാജ് സിംഗ് ആതിഥ്യം വഹിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ലോട്ടസ് ടെമ്പിൾ, ഇന്ത്യാ ഗേറ്റ്, സഫ്ദർജംഗ് ടോംബ് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ റെജി തോമസ്, സുഹൈൽ, പി.കെ പി.എം.എ.വൈ പദ്ധതി സ്റ്റേറ്റ് മിഷൻ മാനേജർമാരായ റോഷ്നി പിള്ള, ഭാവന.എം, എൻ.യു.എൽ.എം സ്റ്റേറ്റ് മിഷൻ മാനേജർ പൃഥ്വിരാജ് എന്നിവർ സംഘത്തെ നയിച്ചു.