
തിരുവനന്തപുരം: കുടപ്പനക്കുന്ന് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അമ്പതാം വാർഷികം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി സന്ദേശം നൽകി.
വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേരിഗിരി സ്കൂളിന്റെ ചെയർമാനും പ്രൊവിൻഷ്യലുമായ ഫാ.ജോസഫ് സോളമൻ പഴമ്പാശേരിൽ സന്ദേശം നൽകി. ചടങ്ങിനോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് വീൽച്ചെയറും സാമ്പത്തിക സഹായവും നൽകി. കലാ കായിക മത്സരങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ.എബിൻ പാപ്പച്ചൻ സ്വാഗതവും അസിസ്റ്റന്റ് മാനേജർ ഫാ.ആന്റണി കുരിശിങ്കൽ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ സിസ്റ്റർ ഫെബി മേരി ഫെർണാണ്ടസ് 2023- 24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.