
തിരുവനന്തപുരം: കരിയർ കാർണിവൽ എന്ന പേരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ തൊഴിൽ മേളകൾക്ക് തുടക്കമായി.
ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ യുവതീ യുവാക്കൾക്കായുള്ള സൗജന്യ തൊഴിൽനൈപുണ്യ പരിശീലനത്തിന് സ്‌പോട്ട് രജിസ്‌ട്രേഷനും ടൂറിസം, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫിനാൻസ്, ടെലികോം, ഫുഡ് പ്രോസസ്സിംഗ് ഹെൽത്ത് കെയർ ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി 24 മേഖലകളിലായി സ്വദേശത്തും വിദേശത്തും തൊഴിൽ ലഭ്യമാവുന്ന കോഴ്സുകളിലേക്ക് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
തൊഴിൽമേളകളുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ പട്ടം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. ആനാട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിനീത വി.എസ്.അദ്ധ്യക്ഷയായിരുന്നു. അണ്ടൂർക്കോണം കുടുംബശ്രീ ചെയർപേഴ്സൺ ഷീജ.ആർ, അക്കൗണ്ട്സ് ഓഫീസർ ബിന്ദുമോൾ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ലൂമിന എന്നിവർ പങ്കെടുത്തു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോ ഓർഡിനേറ്റർ വിനീത.എൽ നന്ദിയും പറഞ്ഞു.