photo

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള നിംസ് മെഡിസിറ്രിയുടെ പദ്ധതികൾ മാതൃകാപരമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) ട്രെയിനികളുടേയും ഗവേഷണ ട്രെയിനികളുടെയും പാസിംഗ് ഔട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾക്കും ഉപകാരപ്രദമാണ്. ഒട്ടനവധി പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരുമായി സഹകരിക്കുന്ന സ്ഥാപനമാണ് നിംസ് മെഡിസിറ്റി. അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് മുന്നോട്ട് പോകുന്നത്. ബയോ ടെക്നോളജി മേഖലയിൽ നിംസുമായി യോജിച്ചാണ് നിരവധി കോഴ്സുകൾ നടപ്പിലാക്കുന്നത്. അത് വലിയ തരത്തിലുള്ള വിജയത്തിലാണെന്നും

മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യത്തെ കെ.എ.എസ്.ഇ അക്രഡിറ്റഡ് ബയോടെക്നോളജി ഫിനിഷിംഗ് സ്കൂൾ നിംസ് സെന്റർ ഫോർ ജിനോമിക്‌സ് സർട്ടിഫിക്കറ്റും പ്ലേസ്‌‌മെന്റ് ഓർഡറും ബയോടെക്നോളജി ഗവേഷണ ട്രെയിനിംഗ് പ്രോഗ്രാം സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

നിംസിൽ ആരംഭിക്കുന്ന അതിനൂതനമായ അഡ്വാൻസ്ഡ് അനിമൽ സെൽ കൾച്ചർ ലബോറട്ടറിയുടെയും വൺ ഹെൽത്ത് റിസർച്ച് പ്രോജക്ടിന്റെയും ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. സർക്കാരിന്റെ വ്യത്യസ്തമായ പദ്ധതികൾ കൃത്യമായ രീതിയിൽ നടപ്പാക്കാൻ നിംസിന് കഴിയുന്നു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വിനോദ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അസി. ഡയറക്ടർ ഡോ.എസ്. നന്ദകുമാർ, ഡോ.റോയ് സ്റ്റീഫൻ, ഡോ.ഹെലൻ, ഡോ. അനീഷ് നായർ തുടങ്ങിയവർ സംസാരിച്ചു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു സ്വാഗതവും നിംസ് ജിനോമിക് പ്രോജക്ട് മാനേജർ സോഫിയ കൃതജ്ഞതയും പറഞ്ഞു.