ramesh-chennithala

തിരുവനന്തപുരം: സി.പി.എം നേതാവ് ജി.സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജിർണ്ണിച്ചുവെന്ന് തെളിയിക്കുന്നതാണ്.കേരളം പൂർണ്ണമായും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്ന് പറയേണ്ട അവസ്ഥ പരിതാപകരമാണെന്നും ചെന്നിത്തല പറഞ്ഞു.