നെടുമങ്ങാട്: ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന് ഒരുക്കം പൂർത്തിയായതായി ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാറും സ്വാഗതസംഘം കൺവീനർ കെ.പ്രഭകുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 3ന് വൈകിട്ട് ആനാട് എസ്.എൻ.വി.സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ അഗ്രോ പവർ ടൂൾ സെന്റർ മിനി ഹാളും ഡി.കെ.മുരളി എം.എൽ.എ പവലിയനും ഉദ്‌ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ,ഗോപി കോട്ടമുറിക്കൽ,കോലിയക്കോട് കൃഷ്ണൻ നായർ,വി.ജോയി എം.എൽ.എ, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 7.30ന് രാജലക്ഷ്മിയുടെ ഗാനമേള.4ന് വൈകിട്ട് 5ന് മെഗാതിരുവാതിര,6ന് സഹകരണ സെമിനാർ, 7ന് മികവ്-2024, 5ന് വൈകിട്ട് കാർഷിക-ടൂറിസം സെമിനാർ,ഫോക് മെഗാഷോ-ആട്ടക്കലാശം, 6ന് രാവിലെ ക്രിക്കറ്റ് ടൂർണമെന്റ്, വൈകിട്ട് സഹകരണ സംവാദം, ഫ്യുഷൻ ഡാൻസ്, 7ന് വൈകിട്ട് വനിതാ സംവാദം, ഗാനമേള, 8ന് വൈകിട്ട് ഗ്രാമീണ മേഖല-സെമിനാർ, വടംവലി മത്സരം.9ന് വൈകിട്ട് സാഹിത്യ ചർച്ച, ഡാൻസ് ഫ്യുഷൻ,10ന് വൈകിട്ട് കവിയരങ്ങ്, 11ന് രാവിലെ ഫുട്ബാൾ ടൂർണമെന്റ്, വൈകിട്ട് കർഷകരെ ആദരിക്കൽ, മാജിക് ഷോ,12ന് വൈകിട്ട് ഓപ്പൺ ഫോറം-നിർമ്മിതബുദ്ധി. സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് പങ്കെടുക്കും. രാത്രി 7ന് പെരുങ്കളിയാട്ടം.സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് മൂഴി രാജേഷ്, പി.എസ്.ഷൗക്കത്ത്,മറ്റ് ബോർഡ് മെമ്പർമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.