തിരുവനന്തപുരം: വരും വ‌ർഷങ്ങളിൽ വായന സ്‌കൂൾ പ്രോജക്ടിന്റെ ഭാഗമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മൂന്ന് പുസ്‌തകങ്ങൾ വായിച്ച് മൂല്യനിർണയം നടത്തുന്ന രീതിയാകും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂജപ്പുര യുവജനസമാജം ഗ്രന്ഥശാലയുടെ 75-ാം വാർഷികത്തിന്റെ ഉദ്ഘാടനം ഗ്രന്ഥശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഗോപകുമാർ, എം.ആർ.ധന്യ, എഴുത്തുകാരൻ എം.രാജീവ് കുമാർ, വാർഡ് കൗൺസിലർ വി.വി.രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ, ഇ.കെ.ഹരികുമാർ, കൃഷ്ണ പൂജപ്പുര, ജ്യോതി രാധിക വിജയകുമാർ, മണിശങ്കർ, കെ.രാജശേഖരൻ നായർ, ടി.കൃഷ്ണൻ നായർ, ആദിഷ സന്തോഷ്, വരദ, എസ്.വിശ്വംഭരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 75 പേരെ ആദരിച്ചു.