തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്റർ ഹോസ്‌പിറ്റലിൽ കായചികിത്സ വിഭാഗത്തിന്റെ കീഴിൽ 20നും 60നുമിടയിൽ പ്രായമുള്ളവർക്കായി മൂത്രത്തിൽ പഴുപ്പ്,നടുവിൽ നിന്ന് കാലിലേക്ക് തരിച്ചിറങ്ങുന്ന വേദന,പനിക്കോ കൊവിഡിനോ ശേഷമുള്ള ചുമ,ശ്വാസതടസം എന്നീ രോഗങ്ങൾക്ക് ഇന്ന് മുതൽ ഫെബ്രുവരി 29 വരെ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. ഫോൺ: 0471 2295919, 8075850528.