തിരുവനന്തപുരം: നഗരത്തിലെ റോഡുകളിൽ വൻ കുഴികളാണെന്നും തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും കെ.മുരളീധരൻ എം.പി. കേടായ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചിമ്മിനി വിളക്കുതൂക്കി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എ.ജി. നൂറുദീൻ, ഡി.സി.സി അംഗങ്ങളായ വി.മോഹനൻ തമ്പി, വേട്ടമുക്ക് മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്.നായർ, തിരുമല സിദ്ധിഖ്, വേട്ടമുക്ക് അനിൽ, ആർ.ബിന്ദു, അഡ്വ.രാംകുമാർ, എ.എസ്.മോഹൻരാജ്, ബി.എസ്.രാജഗോപാൽ, എസ്.രാജപ്പൻ, എസ്.ശാരിക, പ്രഭാ ബോബൻ, ശൈലൻ തിമോത്തിലോസ്, ആർ.ജയകുമാർ എന്നിവർ സംസാരിച്ചു.