ചേരപ്പള്ളി: ഉഴമലയ്ക്കൽ പുളിമൂട് യുണൈറ്റഡ് അപ്പോസ്തലിക്ക് ചർച്ച് ഒഫ് ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നുമുതൽ നാലുവരെ പുളിമൂട് ചർച്ചിന് സമീപം 37-ാമത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. വൈകിട്ട് 6 മുതൽ 9 വരെ നടത്തുന്ന കൺവെൻഷനിൽ പാസ്റ്റർ മാത്യു ജോൺ (അടൂർ), അനീഷ് (ചെങ്ങന്നൂർ) എന്നിവർ ദൈവവചനങ്ങൾ പ്രസംഗിക്കും. യു.എ.സി.സി പ്രസിഡന്റ് പി.എച്ച്. രാജു അദ്ധ്യക്ഷനാകും.

3ന് രാവിലെ 10മുതൽ യു.എ.വൈ.പി.എ മത്സര പരിപാടികളും 4 ഉച്ചയ്ക്ക് മൂന്നിന് സണ്ടേ സ്‌കൂൾ യുവജനറാലി, എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കൂടുതൽ മാർക്ക് നേടിയ സംഘടനയിലുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും വിതരണം ചെയ്യും. റാഫ ഗോസ്‌പൽ മിനിസ്ട്രീസിന്റെ (വിതുര) ഗാനശുശ്രൂഷയുമുണ്ടാകും.