
ചിറയിൻകീഴ്: ശാർക്കര ശ്രീശാർക്കര ദേവി റസിഡന്റ്സ് അസോസിയേഷൻ പൊതുസമ്മേളനവും വാർഷികാഘോഷവും കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.റസിഡൻസ് അസോസിയേഷനുകളുടെ പ്രസക്തി വർധിച്ചുവരുന്ന മാതൃകപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അസോസിയേഷനെ മന്ത്രി അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ.എ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സബ് ഇൻസ്പെക്ടർ അനൂപ് എം.എൽ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.ഗിരിഷ് കുമാർ, സെക്രട്ടറി കെ.ജി.ഗോപിക, ട്രഷറർ ലതാ മങ്കേഷ് എന്നിവർ പങ്കെടുത്തു.