
തിരുവനന്തപുരം: സപ്ളൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചാൽ പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ പറഞ്ഞു. വില വർദ്ധിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശ സർക്കാർ പരിശോധിക്കുന്നുണ്ട്. സബ്‌സിഡി സാധനങ്ങളുടെ വില പൊതുവിപണിയേക്കാൾ കുറവാണ്. പൊതുവിപണയിലെ വിലക്കയറ്റത്തിനൊപ്പം കാലാനുസൃതമായ വർദ്ധനവാണ് സബ്‌സിഡി സാധനങ്ങൾക്കും ഉണ്ടാകുന്നത്.