
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരുലക്ഷം രൂപയിൽ താഴെയുള്ള സഹായത്തിനായുള്ള അപേക്ഷകളിൽ ബില്ല് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർമാർക്ക് അപേക്ഷകൾ നിരസിക്കാൻ അധികാരമില്ല.
ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന 2022 ജൂൺ 28ലെയും 2023 മേയ് എട്ടിലെയും സർക്കുലർ
പ്രകാരം മാത്രമേ ബന്ധപ്പെട്ട ഓഫീസർമാർക്ക് നടപടി സ്വീകരിക്കാനാകൂ. അപേക്ഷകൾക്കൊപ്പം നൽകാനുള്ള ബില്ലുകൾ ഉൾപ്പെടെ സ്‌കാൻ ചെയ്യുന്നതിന് ഉൾപ്പെടെ അക്ഷയകേന്ദ്രങ്ങൾ ഉയർന്ന ഫീസീടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.