തിരുവനന്തപുരം : കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാനത്ത് 28,463 തസ്തികകൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 39 വകുപ്പുകളിലായാണിത്. ഇതിൽ 8718 തസ്തികകൾ സൃഷ്ടിച്ച ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് മുന്നിൽ. 8482 തസ്തികകളോടെ ആഭ്യന്തര വകുപ്പാണ് തൊട്ടു പിന്നിൽ. 2915 തസ്തികകളോടെ നികുതി വകുപ്പും 2344 തസ്തികകളുമായി തദ്ദേശ വകുപ്പും പിന്നിലുണ്ട്. ടൂറിസം , ജലവിഭവം , പി.ആർ.ഡി , ഊർജ്ജം എന്നീ വകുപ്പുകളിൽ ഓരോ തസ്തിക വീതമാണ് സൃഷ്ടിച്ചത്.