fire

തിരുവനന്തപുരം: കെ.എം.എസ്.സി.എൽ സംഭരണശാലകളിലെ തീപിടിത്തത്തിന് കാരണം ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച സ്ഥലത്തെ ഈർപ്പമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. റിപ്പോർട്ടിലെ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങളും ക്രമീകരണങ്ങളും വെയർഹൗസുകളിൽ ഏർപ്പെടുത്തി. ഈ ബാച്ചിലെ ബ്ലീച്ചിംഗ് പൗഡർ ഇടുക്കിയിൽ മാത്രമാണ് ഇനി അവശേഷിക്കുന്നത്. തീപിടിത്തമുണ്ടായ സമയത്തു തന്നെ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരം പരിശോധിച്ചിരുന്നു. മതിയായ ഗുണനിലവാരമുണ്ടെന്ന് കണ്ടെത്തി.