തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രിന്റേഴ്സ് അസോസിയേഷൻ നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ധർണ ഉദ്‌ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ശ്രീകാര്യം ബാബു,​ സെക്രട്ടറി അജിത് സൈമൺ,​ ട്രഷറർ കെ.എസ്. ബാലചന്ദ്രൻ,​ജെ.ഭുവനേന്ദ്രൻ നായർ,​ബി.അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.