vd-satheeshan

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് നുണക്കഥയാണെന്നും, 2017 നവംബർ മുതൽ 2015 ജനുവരി വരെ 3 മാസക്കാലത്തെ പെൻഷൻ മാത്രമാണ് മുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.

സർക്കാർ പണം നൽകിയെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണമായിരുന്നു പെൻഷൻ മുടങ്ങിയത്. 16 ലക്ഷമായിരുന്ന ഗുണഭോക്താക്കൾ 44 ലക്ഷമായതും ഇക്കാലത്താണ്. പെൻഷൻ കുടിശിക നൽകാൻ 806 കോടി വേണ്ടിവന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഇറക്കിയ ധവളപത്രത്തിൽ പറഞ്ഞത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള നീക്കമാണ് പൊളിഞ്ഞതെന്നും സതീശൻ പറഞ്ഞു.