
തിരുവനന്തപുരം: വായ്പാ പരിധി ഉയർത്തുന്നതിലടക്കം കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭിച്ചാൽ ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ക്ഷേ മപെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്. 16 ക്ഷേമനിധി പെൻഷനുകളിലടക്കം 62ലക്ഷം പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. കടമെടുപ്പ് പരിധിയിൽ 57400 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ക്ഷേമപെൻഷൻ കൊടുക്കാനായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാ കമ്പനി സമാഹരിക്കുന്ന തുക വായ്പാ പരിധിയിൽപ്പെടുത്തിയതോടെ പ്രതിസന്ധി കടുത്തു. ഇതടക്കം പുന:സ്ഥാപിച്ചാൽ പെൻഷൻ കൂട്ടാനാവും.കേരളത്തിന് അർഹമായ കേന്ദ്രവിഹിതം നേടിയെടുക്കാൻ 8ന് ഡൽഹിയിൽ നടത്തുന്ന സമരത്തിൽ പ്രതിപക്ഷവും പങ്കെടുക്കണം..കിട്ടാനുള്ള പണം വാങ്ങിയെടുക്കാൻ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷം തയാറാകണമെന്നും മന്ത്രി പറഞ്ഞു.