
നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച സാന്ത്വന സ്പർശം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ഫുഡ്ഫെസ്റ്റിവലിലൂടെ സമാഹരിച്ച നാലുലക്ഷത്തോളം രൂപ ചെലവഴിച്ച് മാനേജ്മെന്റിന്റെ സഹകരണത്തോടെ നെയ്യാറ്റിൻകര പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് 13 വീൽച്ചെയറുകൾ,മെഡിക്കൽ ഉപകരണങ്ങൾ,എയർ ബെഡുകൾ,മരുന്നുകൾ എന്നിവ നൽകി.ഏഴ് കുടുംബങ്ങൾക്ക് ചികിത്സാ ധനസഹായവിതരണവും നടത്തി.സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,കൗൺസിലർ ഗ്രാമം പ്രവീൺ,നെയ്യാറ്റിൻകര സി.ഐ പ്രവീൺ,സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി സനിൽകുമാർ,സെക്രട്ടറി മുരളി കൃഷ്ണൻ,പ്രിൻസിപ്പൽ ജി.പി സുജ തുടങ്ങിയവർ പങ്കെടുത്തു.