പാലോട്:നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 17, 18 തിയതികളിൽ നന്ദിയോട് നടക്കും. ഇതിന്റെ ഭാഗമായി ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി താലൂക്ക് തല കവിതാലാപന മത്സരം സംഘടിപ്പിക്കും.ഫെബ്രുവരി 18 രാവിലെ 10 ന് നന്ദിയോട് പച്ച എൽ.പി.എസിൽ വച്ചാണ് മത്സരം.ഒന്നാം സ്ഥാനം 2500 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 1500 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 1000 രൂപയും ട്രോഫിയും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ടേഷനും: ഡി. ബിജു, സെക്രട്ടറി, 9495555383,9446703288